ഓമശ്ശേരി: നീറ്റ് പരീക്ഷയിൽ 643 മാർക്കോടെ ഉന്നത വിജയം നേടിയ അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയിലെ വിദ്യാർത്ഥിയായിരുന്ന ആലിൻ തറ തടായിൽ അഭിജിത്തിനെ വിൻ പോയിന്റ് അക്കാദമി പ്രവർത്തകർ വീട്ടിലെത്തി ഉപഹാരം നൽകി അനുമോദിച്ചു.
അക്കാദമി ചെയർമാനും ഓമശ്ശേരി
ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷനുമായ യൂനുസ് അമ്പലക്കണ്ടി ഉപഹാരം കൈമാറി.
ചടങ്ങിൽ അബു മൗലവി അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.മുൻ വാർഡ് മെമ്പർ കെ.ടി.മുഹമ്മദ്,നെച്ചൂളി മുഹമ്മദ് ഹാജി,വി.സി.അബൂബക്കർ ഹാജി,പി.സുൽഫീക്കർ മാസ്റ്റർ,ഡോ:കെ.സൈനുദ്ദീൻ,കെ.ടി.എ.ഖാദർ,അബ്ദുൽ റഹ്മാൻ കുഴിമ്പാട്ടിൽ,പി.പി.നൗഫൽ,യു.കെ.ഷാഹിദ്,അഹമ്മദ് കുട്ടി,അഭിജിത്തിന്റെ മാതാവ് റോജ,സഹോദരൻ എന്നിവർ സംസാരിച്ചു.അഭിജിത്ത് മറുപടി പ്രസംഗം നടത്തി.മികച്ച നേട്ടം കൈവരിക്കാൻ താങ്ങും തണലുമായി കൂടെ നിന്ന അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയിലെ അധ്യാപകർക്കും മാനേജ്മെന്റിനും അഭിജിത്ത് മറുപടി പ്രസംഗത്തിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
ഫോട്ടോ:നീറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ ആലിൻ തറ തടായിൽ അഭിജിത്തിന് അമ്പലക്കണ്ടി വിൻ പോയിന്റ് അക്കാദമിയുടെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി കൈമാറുന്നു.
Post a Comment