തിരുവമ്പാടി:
കക്കുണ്ട് ജലജീവൻ പൈപ്പ് ഇട്ടത് കാരണം റോഡിൻറെ ഇരു ഭാഗത്തും വലിയ ഗർത്തമായ റോഡിൽ സിപിഐഎം കക്കുണ്ട് ബ്രാഞ്ച് വാഴനട്ടു പ്രതിഷേധിച്ചു .
റോഡിൻറെ ഇരുഭാഗത്തും ജലജീവൻ പദ്ധതിക്ക് വേണ്ടി ചാലുകൾ കീറിയത് കാരണം വെള്ളവും ചെളിയും
റോഡിൽ പരന്നു വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും റോഡിൽ കൂടി സഞ്ചാരയോഗ്യമല്ലാതെ ആയതിനാൽ വളരെ ബുദ്ധിമുട്ട് നേരിടുന്നു.
പദ്ധതി വേണ്ടവിധം കൈകാര്യം ചെയ്യാത്ത കരാറുകാരുടെ നിസംഗതയേ
വെച്ച് പൊറുപ്പിക്കരുത്.
അധികൃതർ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ചടങ്ങിൽ കക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി അബ്ദുറഹിമാൻ ,
ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി നിസാമുദ്ധീൻ, ഫിറോസ് ഖാൻ, കൺവീനർ സനൂബ് പാറക്കൽ , സഫീഖ്,മനു തോമസ്, റഫീഖ്, ബിജു, ഷണ്മുഖൻ ഒറ്റപോയിൽ, സലാം എന്നിവർ പങ്കെടുത്തു.
إرسال تعليق