ഓമശ്ശേരി: ഓമശ്ശേരിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് പഞ്ചായത്ത് ഭരണസമിതി വകയിരുത്തിയ പതിനഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് വിവിധ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിച്ചു.ഇന്റർ ലോക്ക് പാകൽ,ഗേറ്റ്,ചുറ്റുമതിൽ നവീകരണം,ഡ്രൈനേജ് ഉൾപ്പടെയുള്ള പ്രവൃത്തികളാണ് 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പൂർത്തീകരിച്ചത്.
ഫാമിലി ഹെൽത്ത് സെന്ററിൽ നടന്ന ഹോസ്പിറ്റൽ മാനേജ്‌മന്റ് കമ്മിറ്റി(എച്ച്.എം.സി) യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ പൂർത്തീകരിച്ച നിർമ്മാണ പ്രവൃത്തികളുടെ ഉൽഘാടനം നിർവ്വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,എച്ച്.എം.സി.അംഗങ്ങളായ പി.വി.സ്വാദിഖ്,അനീസ് പുത്തൂർ,കെ.കെ.മനോജ് കുമാർ,വേലായുധൻ മുറ്റോളിൽ,നൗഷാദ് ചെമ്പറ,ഒ.പി.അബ്ദുൽ റഹ്മാൻ,മെഡിക്കൽ ഓഫീസർ ഡോ:പി.രമ്യ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,സജി ജോസഫ്,കെ.എസ്.സന്ദീപ്,പ്രദീപ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പൂർത്തീകരിച്ച നിർമ്മാണ പ്രവർത്തികൾ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തപ്പോൾ.
Post a Comment