കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചെങ്കിലും, അവധിയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്നവർക്കു മുന്നറിയിപ്പുമായി ജില്ലാ കലക്ടർ എ.ഗീത രംഗത്ത്.
അവധി പ്രഖ്യാപിച്ച് ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലാണു വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കലക്ടർ രംഗത്തെത്തിയത്.
ഇന്ന് രാത്രി 7.45ഓടെയാണ് ചൊവ്വാഴ്ചത്തെ അവധിയുടെ കാര്യം ജില്ലാ കലക്ടർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിനു മുന്നോടിയായി ആറു മണി മുതൽത്തന്നെ കോഴിക്കോട് ജില്ലയിൽ അവധിയാണെന്ന പ്രചാരണം വ്യാപകമായിരുന്നു.
‘ദുരന്ത നിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം 24ന് വൈകിട്ട് 7.45ഓടെയാണ് അവധി പ്രഖ്യാപിച്ചത്.
എന്നാൽ അവധി പ്രഖ്യാപിച്ചതായി വൈകുന്നേരം ആറു മണിയോടെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച പോസ്റ്ററുകൾ വ്യാജമാണ്.
വ്യാജ വാർത്തയും പോസ്റ്ററുകളും പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കും’
– ജില്ലാ കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു.
കോഴിക്കോട് ജില്ലയിൽ ചൊവ്വാഴ്ച അവധിയാണെന്ന് ഇതേ പോസ്റ്റിലാണ് കലക്ടർ വ്യക്തമാക്കിയത്. ‘‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യം നിലനിൽക്കുന്നതിനാലും പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും (ജൂലൈ 25) അവധിയാണ്. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷക
إرسال تعليق