നെല്ലിപ്പൊയിൽ :
ജന മനസിനൊപ്പം എന്നും സഞ്ചരിച്ച ഉമ്മൻചാണ്ടിയുടെ വേർപാടിൽ നെല്ലിപ്പൊയിൽ സർവകക്ഷി യോഗം അനുശോചിച്ചു.
നെല്ലിപ്പോൽ ടൗണിൽ ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മൗന ജാഥയും നടത്തി.

അധികാര കസേരയിൽ അല്ല ഒരു രാഷ്ട്രീയ നേതാവിന്റെ അനശ്വരത എന്ന പേരിന് അടിവരയിടാൻ ഉമ്മൻചാണ്ടി മാത്രം മതി.

നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് അനുശോചന പ്രഭാഷണം നടത്തി. 
രവീന്ദ്രൻ പാച്ചിക്കൽ, ആന്റണി നിർവേലിൽ, റോയി മുരുക്കോലി, സാബു മനയിൽ, തോമസ് മൂലേപറമ്പിൽ,ടോമി ഇല്ലിമൂട്ടിൽ, മാത്യൂസ് കൊരട്ടിക്കര, സേവിയർ കുന്നത്തേട്ട്, തോമസ് കയത്തുങ്കൽ, ജോസഫ് ആലവേലി, സാബു അവണ്ണൂർ, ലൈജു അരീപ്പറമ്പിൽ, ബിജു ഓത്തിക്കൽ  എന്നിവർ പ്രസംഗിച്ചു.

 

Post a Comment

أحدث أقدم