തിരുവമ്പാടി : 
ഇൻഫാം രൂപത പ്രസിഡന്റും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറിയും ആയിരുന്ന ബേബി പെരുമാലിൽ അനുസ്മരണ സമ്മേളനവും അദ്ദേഹത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കർഷക അവാർഡ് ദാനവും തിരുവമ്പാടിയിൽ  നടത്തി.


 താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

 സാമൂഹിക സേവനത്തിൽ മുന്നിട്ടുനിൽക്കുകയും കാർഷിക മേഖലയുടെ പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്ത ബേബി പെരുമാലിൽ ഏവർക്കും മാതൃകയും പ്രചോദനവും ആണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ് സൂചിപ്പിച്ചു.




 ജീവിതത്തിൽ നന്മ ചെയ്തു കടന്നു പോകുന്നവർ സമൂഹത്തിൽ വിതയ്ക്കുന്ന കരുതലിന്റെയും സ്നേഹത്തിന്റെയും വിത്തുകൾ കൂടുതൽ ഫലപ്രദമായി വിളയിച്ചെടുക്കുവാൻ സമൂഹത്തിന് ബാധ്യതയുണ്ടെന്നും, അത് ഏറ്റെടുക്കുവാൻ എല്ലാവരും തയ്യാറാകണമെന്നും ബിഷപ് വ്യക്തമാക്കി.

 തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന വികാരി ഫാ.തോമസ് നാഗപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


  കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളം പറമ്പിൽ ,  പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ട് ,
ഇൻഫാം ജില്ലാ പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കക്കണ്ടം, കത്തോലിക്ക കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. സെബിൻ തൂമുള്ളിൽ, രൂപത ഡയറക്ടർ ഫാ. ജോസ് പെണ്ണാ പറമ്പിൽ , പാരിഷ്സെക്രട്ടറി തോമസ് വലിയപറമ്പൻ , ഇടവക ട്രസ്റ്റി തോമസ് പുത്തൻപുരക്കൽ എന്നിവർ പ്രസംഗിച്ചു . 

കർഷക അവാർഡ് പ്രശസ്തിപത്രവും, 10,001 രൂപയും ജോസ് റാണികാട്ടിന് സമ്മാനിച്ചു. ബേബിയുടെ അപകട സമയത്ത് രക്ഷാപ്രവർത്തനം നടത്തിയ പി. കെ. പ്രജീഷ്, എം. കെ. ജംഷീർ, അഖിൽ ചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

 

Post a Comment

Previous Post Next Post