തിരുവമ്പാടി:
തിരുവമ്പാടി - കൂടരഞ്ഞി റോഡിൽ അമേരിക്കൻ കോളനി ഭാഗത്ത് ജല ജീവൻ പദ്ധതി പൈപ്പ് ഇടാൻ എടുത്ത ചാലിൽ വാഹനങ്ങൾ കുടുങ്ങി അപകടം പതിവ്. കഴിഞ്ഞയാഴ്ച എല്ലാ ദിവസവും ഇവിടെ വാഹനങ്ങൾ കുടുങ്ങി. വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോഴാണ് പൈപ്പ് ചാലിൽ താഴുന്നത്.
കഴിഞ്ഞദിവസം പൈപ്പ് ചാലിൽ ടിപ്പർ ലോറി ചാടിയതിനെ തുടർന്ന് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.
ടിപ്പറുകൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾ നിരന്തരം ഓടുന്ന റോഡ് ആണിത്. പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് ഇട്ട് ഉറപ്പിക്കുകയും മുകളിൽ ക്വാറി അവശിഷ്ടം ഇട്ട് ബലപ്പെടുത്തുകയും ചെയ്യണം എന്നായിരുന്നു നിബന്ധന. ഇതൊന്നും ചെയ്യാതെ പൈപ്പിനു മുകളിൽ കുറച്ച് മണ്ണ് ഇടുക മാത്രമാണ് കരാർ എടുത്തവർ പലയിടത്തും ചെയ്തത്.
അതാണ് വാഹനങ്ങൾ കുഴിയിൽ വീഴാൻ കാരണം. എന്നാൽ തുടർച്ചയായി വാഹനാപകടങ്ങൾ ഉണ്ടായിട്ടും പൊതുമരാമത്ത് വകുപ്പും പദ്ധതി പ്രവൃത്തി നടത്തുന്ന ജല അതോറിറ്റിയും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്.
Post a Comment