കൂടരഞ്ഞി : കൂടരഞ്ഞി
സെൻ്റെ : സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 
സ്കൂൾ ലൈബ്രറി ഹാളിൽ ചേർന്ന യോഗത്തിൽ  കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോസഫ് പാലക്കാട്ട്  ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ  ഉദ്ഘാടനം ചെയ്തു.


സ്കൂൾ പ്രധാനധ്യാപിക സിസ്റ്റർ ലൗലി ടി ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർ  റവ.ഫാ. ജിതിൻ നരിവേലിൽ അധ്യക്ഷത വഹിച്ചു. 


മുക്കം എ ഇ ഒ  ദീപ്തി ടി.  സ്കൂളിലെ പ്രഥമ വിദ്യാർത്ഥി  വി വി ജോൺ അവർകളെ  ആദരിക്കുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു.

ചടങ്ങിൽ   വി എസ് രവി,  ബോബി ജോർജ്,  സജി ജോൺ,  സണ്ണി പെരികിലം തറപ്പേൽ,  തോമസ് എം ടി,  വി വി ജോൺ,  ടിന്റു ബിജു, സ്കൂൾ സീനിയർ അസിസ്റ്റന്റ് ജയ്മോൾ ജോസഫ് എന്നിവർ സംസാരിച്ചു.




Post a Comment

أحدث أقدم