കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്'സ് ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ തണൽ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ ഒരുക്കിയ ഭിന്നശേഷി സഹായ കുടവിപണിയിൽനിന്നും വോളന്റീയേർസിനു പ്രോത്സാഹനമായി ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സിബി ചിരണ്ടായത്ത് കുട വാങ്ങുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വോളന്റീയേർസിന്റെയും സ്കൂളിന്റെയും മാതൃകപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
പ്ലസ് വൺ അഡ്മിഷൻ ദിവസങ്ങൾ പ്രവർത്തിച്ച കുട വിപണിയ്ക്കു മികച്ച പ്രതികരണമാണ് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും
അദ്ധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും ഭാഗത്തുനിന്നും ലഭിച്ചത്. ഭിന്നശേഷി കുടുംബം തയ്യാറാക്കി നൽകിയ കുടകളാണ് വോളന്റീയേർസ് വില്പന നടത്തിയത്
"ഈ തണൽ ഇനിയും തുടരും...
മനസ്സ് നന്നാവട്ടെ..."
എൻ എസ് എസ് വോളന്റീയർ ലീഡേഴ്‌സ് ആയ ഫേബ മത്തായി, ഗൗതം പി രാജു, പ്രോഗ്രാം ഓഫീസർ സ്മിത കെ, അദ്ധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.
إرسال تعليق