പുല്ലൂരാംപാറ : സെൻറ് ജോസഫ്സ് ഹൈസ്കൂളിൽ പ്രത്യേക വായനാമുറി ഒരുക്കി. ഒഴിവുസമയങ്ങളും വിശ്രമവേളകളും ഗുണപരമായി ഉപയോഗിക്കുന്നതിനായാണ് വായനാമുറി ഒരുക്കിയിരിക്കുന്നത്.
ഹിന്ദി ,ഇംഗ്ലീഷ് ,മലയാളം എന്നീ ഭാഷകളിൽ കുട്ടികളുടെ അധിക വായനയ്ക്ക് ആവശ്യമായ അഞ്ഞുറിലധികം പുസ്തകങ്ങളും, പത്രങ്ങൾ, മാഗസിനുകൾ, മറ്റ് ആനുകാലികപ്രസിദ്ധീകര ണങ്ങൾ എന്നിവയും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു.
ഇംഗ്ലീഷ് പത്രം പുസ്തകങ്ങൾ എന്നിവ വായിക്കുന്നത് ആഗോളതലത്തിലേക്ക് വിദ്യാർത്ഥികളുടെ നിലവാരത്തെ ഉയർത്തുമെന്ന് ഉദ്ഘാടകനും തിരുവമ്പാടി സക്സസ് ഗാർട്ടൻ ഡയറക്ടറുമായ ചിന്റു എം. രാജു അഭിപ്രായപ്പെട്ടു.
പുസ്തകങ്ങളിലൂടെയും കഥകളിലൂടെയും നല്ല പാഠങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം ഏറെ നിലവാരമുള്ള രീതിയിൽ പടുത്തുയർത്താൻ സാധിക്കുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അഭിപ്രായപ്പെട്ടു.
ഹെഡ്മാസ്റ്റർ ജോളി ജോസഫ്,പിടിഎ പ്രസിഡണ്ട് വിൽസൺ താഴത്തുപറമ്പിൽ, ബീന പോൾ ,ഷിജി കോര,റെജി സെബാസ്റ്റ്യൻ ,മഞ്ജുഷ ഫ്രാൻസിസ്,കുമാരി ആർദ്ര ദാസ് എന്നിവർ പ്രസംഗിച്ചു.
Post a Comment