കോടഞ്ചേരി: 
കണ്ണോത്ത് സെൻറ് ആൻറണീസ് യുപി സ്കൂളിൽ വിദ്യാരംഗം,ശാസ്ത്രരംഗം വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം കട്ടിപ്പാറ നസ്രത്ത് യു.പി സ്കൂൾ അധ്യാപകനും ഗായകനുമായ ഷിബു കെ.ജി ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡണ്ട് ജെയ്സൺ കിളിവളളിക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിന് വിദ്യാർത്ഥി പ്രതിനിധി നിവേദ്യ എസ് സ്വാഗതം ആശംസിച്ചു.
വാർഡ് മെമ്പർ ഷിൻജോ തൈക്കൽ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി. എ ,എം .പി .ടി എ ചെയർപേഴ്സൺ അജിത പി മാത്യു എന്നിവർ ആശംസ അർപ്പിച്ചു.
 കുമാരി എൽഗ ബിജീഷ് ചടങ്ങിന് നന്ദി പറഞ്ഞു.

അക്കാദമിക മാസ്റ്റർ പ്ലാൻ , ക്ലാസ് തല കൈയ്യെഴുത്തു മാസികകൾ എന്നിവയുടെ പ്രകാശനവും കുട്ടികളുടെ  വിവിധ കലാപരിപാടികളും നടത്തി.

Post a Comment

أحدث أقدم