ഓമശ്ശേരി:
മാലിന്യ മുക്തം നവകേരളം'എന്ന ലക്ഷ്യം നേടുന്നതിനും 2016 ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ പ്രാവർത്തികമാക്കുന്നതിനുമായി തുടക്കം കുറിച്ച കാമ്പയിന്റെ ഭാഗമായുള്ള ഓമശ്ശേരി പഞ്ചായത്ത്തല ജനകീയ ഓഡിറ്റും റിപ്പോർട്ട് അവതരണവും കമ്മ്യൂണിറ്റി ഹാളിൽ നടന്നു.
ഹരിത സഭക്കും വാർഡിലെ യോഗങ്ങൾക്കും ശേഷമാണ് ജനകീയ ഓഡിറ്റ് സംഘടിപ്പിച്ചത്.പത്തൊമ്പത് വാർഡിലും സൂക്ഷ്മതല സംവിധാനങ്ങളിലൂടെ നടത്തിയ സ്വയം വിലയിരുത്തൽ റിപ്പോർട്ടുകളും പതിനഞ്ചംഗ പഞ്ചായത്ത്തല ജനകീയ ഹരിത ഓഡിറ്റ് സമിതിയുടെ നേതൃത്വത്തിൽ നടന്ന വിപുലമായ വാർഡ് തല യോഗങ്ങളിലെ വിലയിരുത്തലുകളും ക്രോഡീകരിച്ചാണ് ജനകീയ ഓഡിറ്റ് റിപ്പോർട്ട് തയ്യാറാക്കിയത്.
ജനകീയ ഓഡിറ്റിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേർ പങ്കെടുത്തു.
മാലിന്യവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ സ്വീകരിച്ച നടപടികൾ,ഉറവിട ജൈവ മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തിയ പ്രവർത്തനങ്ങൾ,അജൈവ മാലിന്യ ശേഖരണം മെച്ചപെടുത്താൻ നടത്തിയ ഇടപെടലുകൾ,അജൈവ മാലിന്യ ശേഖരണത്തിലെ വിടവ് നികത്താൻ സ്വീകരിച്ച നടപടികൾ,ശേഖരിച്ച അജൈവ മാലിന്യങ്ങൾ തരം തിരിച്ച് കൈമാറുന്നതിന് നടപ്പിൽ വരുത്തിയ പദ്ധതികൾ,ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കുന്നതിലെ പുരോഗതി തുടങ്ങി നിരവധി വിഷയങ്ങൾ ജനകീയ ഓഡിറ്റിങ്ങിൽ ചർച്ചക്ക് വിധേയമാക്കി.
പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ടി.ടി.മനോജ് കുമാർ സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.സോഷ്യൽ ഓഡിറ്റ് സമിതി അംഗങ്ങൾ ചേർന്ന് റിപ്പോർട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കൈമാറി.
പഞ്ചായത്തംഗങ്ങളായ പി.കെ.ഗംഗാധരൻ,കെ.ആനന്ദകൃഷ്ണൻ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,യു.കെ.ഹുസൈൻ,ഒ.എം.ശ്രീനിവാസൻ നായർ,ടി.ശ്രീനിവാസൻ,എ.കെ.അബ്ദുല്ല,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ.എം.ഉണ്ണികൃഷ്ണൻ,സി.ഡി.എസ്.ചെയർ പേഴ്സൺ സുഹറാബി നെച്ചൂളി,ഗ്രീൻ വേംസ് പ്രോജക്റ്റ് മാനേജർ ടി.പി.മുർഫാദ് എന്നിവർ പ്രസംഗിച്ചു.പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഒ.പി.സുഹറ,പി.ഇബ്രാഹീം ഹാജി,എം.ഷീല,ക്ലാർക്ക് സി.സൂര്യ,ആർ.ജി.എസ്.എ.കൊടുവള്ളി ബ്ലോക് കോ-ഓർഡിനേറ്റർ കെ.വൈ.ജോസ്ന,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ ചർച്ചകൾക്കും ക്രോഡീകരണത്തിനും നേതൃത്വം നൽകി.
ഫോട്ടോ:'മാലിന്യ മുക്തം നവകേരളം'ഓമശ്ശേരി പഞ്ചായത്ത് ഭരണസമിതിയുടെ ജനകീയ ഓഡിറ്റ് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്യുന്നു.
إرسال تعليق