ചെന്നൈ : തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലെ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കുണ്ട്. ശനിയാഴ്ച രാവിലെയാണ് സംഭവം.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ ഹോട്ടൽ കെട്ടിടം പൂർണമായും തകർന്നു. നാല് കെട്ടിടങ്ങൾക്ക് കേടുപാടുണ്ടായി. നിരവധി പേർ അപകടസ്ഥത്ത് കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്.
ഗുരുതരമായി പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. സംഭവം നടന്നയുടൻ അഗ്‌നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. രക്ഷാപ്രവർത്തകർ തീ അണയ്ക്കാനും അകത്ത് കുടുങ്ങിയവരെ പുറത്തെടുക്കാനുമുള്ള ശ്രമം തുടരുകയാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരുടെ എണ്ണം എത്രയെന്ന് പറയാനാകില്ലെന്ന് രക്ഷാപ്രവർത്തകർ പ്രതികരിച്ചു.
إرسال تعليق