മേപ്പയ്യൂർ:
സംസ്ഥാന പച്ചക്കറി വികസന പദ്ധതി 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേപ്പയ്യൂർ കൃഷിഭവനിൽ പച്ചക്കറിതൈകൾ മേപ്പയ്യൂർ കൃഷി ഓഫീസർ ആർ.എ അപർണ്ണ ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മുജീബ് കോമത്തിന് നൽകി ഉദ്ഘാടനം ചെയ്തു.
വെണ്ട, പയർ, വഴുതന, പച്ചമുളക് തൈകളാണ് വിതരണം ചെയ്തത്.കൃഷി അസിസ്റ്റൻ്റ് സുഷേണൻ, പി.കെ കുഞ്ഞബ്ദുള്ള, സി.പി അബ്ദുൽ ജലീൽ, ആർ.ജസ്നഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
إرسال تعليق