കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ SSLC, +2 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ മുഴുവൻ വിദ്യാർത്ഥികളെയും കൂടരഞ്ഞി ഗ്രാമപഞ്ചയത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
തിരുവമ്പാടി നിയോജകമണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷ റോസ്‌ലി ജോസ്, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ജോണി വാളിപ്ലക്കൽ, മോളി തോമസ് കൂമ്പാറ ഫാത്തിമബി ഹെഡ്മാസ്റ്റർ ബഷീർ, മുഹമ്മദ് പി എം. രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങി ഒട്ടേറെ പേർ പങ്കെടുത്തു.
ചടങ്ങിൽ പഞ്ചായത്ത് പരിധിയിലെ SSLC 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് ഉള്ള അനുമോദനം നടത്തി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ, കൂമ്പാറ ഫാത്തിമബി മെമ്മോറിയാൽ ഹൈസ്കൂൾ, കക്കാടംപൊയിൽ സെന്റ് മേരിസ് ഹൈസ്കൂൾ എന്നിവർക്ക് ഉപഹാരം എം എൽ എ സമർപ്പിച്ചു.
ഈ വർഷത്തെ മികച്ച ഫുട്ബാൾ റഫറി ആയി തെരെഞ്ഞെടുത്ത മെൽബിൻ തോമസ് പറപ്പുള്ളിക്ക് ഗ്രാമപഞ്ചായത്തിന്റെ ഉപഹാരവും നൽകി.
Post a Comment