ഓമശ്ശേരി:വടകര ബ്ലോക് പഞ്ചായത്ത് ബി.ഡി.ഒ.ആയി സ്ഥലം മാറിപ്പോവുന്ന ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ദീപുരാജുവിന് ജനപ്രതിനിധികളും ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഓമശ്ശേരിയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് വരികയായിരുന്നു പഞ്ചായത്ത് സെക്രട്ടറി ദീപുരാജു.സ്ഥലം മാറിപ്പോവുന്ന അക്കൗണ്ടന്റ് ടി.കെ.പുഷ്പവല്ലി,ഓവർസിയർ(ഗ്രേഡ് മൂന്ന്)ഇ.കെ.നിമിഷ എന്നിവർക്കും യാത്രയയപ്പ് നൽകി.ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യാത്രയയപ്പ് യോഗം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഒ.പി.സുഹറ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.കരുണാകരൻ മാസ്റ്റർ,എം.എം.രാധാമണി ടീച്ചർ,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,സീനത്ത് തട്ടാഞ്ചേരി,കെ.ആനന്ദ കൃഷ്ണൻ,എം.ഷീല,ഡി.ഉഷാദേവി ടീച്ചർ,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ,കൃഷി ഓഫീസർ പി.പി.രാജി,ആയുർവ്വേദ മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത,പ്ലാൻ ക്ലാർക്ക് ഷാജി,ടെക്നിക്കൽ അസിസ്റ്റന്റ് സാലിഫ്,എ.കെ.ലത്വീഫ് എന്നിവർ സംസാരിച്ചു.ഹെഡ് ക്ലാർക്ക് കെ.കെ.ജയപ്രകാശ് നന്ദി രേഖപ്പെടുത്തി.
ഫോട്ടോ:സ്ഥലം മാറിപ്പോവുന്ന പഞ്ചായത്ത് സെക്രട്ടറി ഉൾപ്പടെയുള്ള ജീവനക്കാർക്ക് ജനപ്രതിനിധികളും ജീവനക്കാരും യാത്രയയപ്പ് നൽകിയപ്പോൾ.
إرسال تعليق