ഓമശ്ശേരി: ഇഫ്താർ ഖൈമ അപരന്റെ ആവശ്യങ്ങൾക്കുള്ള ആത്മ ത്യാഗമാണെന്ന്
ലിന്റോ ജോസഫ് എം എൽഎ.നോമ്പിന്റെ ആദ്യ ദിവസം തന്നെ സ്വന്തം കുടുംബത്തോടൊപ്പം നോമ്പ് തുറക്കുന്നതിന് പകരം വഴി യാത്രക്കാർക്ക് നോമ്പ് തുറക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കുന്ന എസ് വൈ എസിന്റെ ഇത്തരം സാന്ത്വന പ്രവർത്തനങ്ങൾ സമൂഹത്തിനു വലിയ സന്ദേശമാണ് നൽകുന്നത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഓമശ്ശേരിയിൽ എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ല തല ഇഫ്താർ ഖൈമ ജില്ല തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓമശ്ശേരിയിൽ നടന്ന പരിപാടിയിൽ എസ് വൈസ് കോഴിക്കോട് സൗത്ത് ജില്ല സെക്രട്ടറി ഒ ടി ശഫീഖ്‌ സഖാഫി അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് കൊടുവള്ളി സോൺ പ്രസിഡന്റ് നാസർ സഖാഫി കരീറ്റിപ്പറമ്പ് പ്രാർത്ഥന നിർവഹിച്ചു.എസ് വൈ എസ് ജില്ല ഉപാധ്യക്ഷൻ ഡോ. അബൂബക്കർ നിസാമി,സെക്രട്ടറിമാരായ മജീദ് സാറ്റർ പുത്തോടി
നിഷാദ് കാരമൂല,എസ് വൈ എസ് ഓമശ്ശേരി സോൺ പ്രസിഡന്റ് അബ്ദുറഷീദ് അഹ്സനി പലക്കുന്ന് സംസാരിച്ചു. സോൺ സെക്രട്ടറിമാരായ ജാഫർ സഖാഫി തെച്ചിയാട്, അഷ്‌റഫ്‌ പുന്നക്കൽ സംബന്ധിച്ചു. സോൺ ജനറൽ സെക്രട്ടറി റഫീഖ് സഖാഫി നടമ്മൽ പൊയിൽ സ്വാഗതവും സലാം നന്ദിയും പറഞ്ഞു.

ഫോട്ടോ:
ഓമശ്ശേരിയിൽ നടന്ന എസ് വൈ എസ് കോഴിക്കോട് സൗത്ത് ജില്ല തല ഇഫ്താർ ഖൈമ ജില്ല തല ഉദ്ഘാടനം ലിന്റോ ജോസഫ് എം എൽ എ നിർവ്വഹിക്കുന്നു.

Post a Comment

أحدث أقدم