കോടഞ്ചേരി:
കോടഞ്ചേരി ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകനം സംഘടിപ്പിച്ചു.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. തസ്നി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ തോമസ് മാത്യു സ്വാഗതം ആശംസിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി ചടങ്ങിന്റെ ഉത്ഘാടനം നിർവഹിച്ചു.
വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ , ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ കെ.പി എന്നിവർ ചടങ്ങിൽ സംസാരിച്ചു.
പഞ്ചായത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി രോഗ ബാധ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ നിലവിൽ നടന്നു വരുന്ന ഉറവിട നശീകരണവും ബോധവത്കരണ പ്രവർത്തനങ്ങളും ഊർജിതപ്പെടുത്തുവാൻ യോഗം തീരുമാനിച്ചു.
ഞായറാഴ്ചകളിൽ വീടുകളിൽ നടന്നുവരുന്ന കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയ പങ്കാളിത്തത്തോടെ നടത്തുവാൻ തിരുമാനിച്ചു.
മുഴുവൻ ജനങ്ങളും അവരവരുടെ വാസ സ്ഥലവും പരിസരവും ശുചി ആകേണ്ടതാണ്.
റബർ തോട്ടങ്ങൾ അടക്കമുള്ള കൃഷിയിടങ്ങളിൽ കൊതുക് വളരാനുള്ള സാഹചര്യങ്ങൾ ഇല്ലായ്മ ചെയ്യേണ്ടതാണ്.
ഈ പ്രവർത്തനങ്ങളുടെ വാർഡുകൾ ഏകോപനത്തിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ വാർഡ് ആർ ആർ ടി അംഗങ്ങൾ എന്നിവരുടെ സംയുക്ത സഹകരണത്തോടെ ആവശ്യമായ പരിശോധന നടത്തുന്നതാണ്.
കൊതുക് വളരാൻ സാഹചര്യമൊരുക്കുന്ന വീട്ടുകാർക്കും തോട്ടമുടമകൾക്കുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെകട്ടറി അറിയിച്ചു.
Post a Comment