കൊച്ചിയിലെ ഹോട്ടലിൽ വിദ്യാര്‍ത്ഥികളുടെ പരസ്യ മദ്യപാനവും അക്രമവും. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്‍റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യമായി മദ്യപിക്കുകായിരുന്നു.
ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്.
സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തില്‍ പൊലീസ് തുടർ നടപടികൾ സ്വീകരിക്കും.
إرسال تعليق