കൂടരഞ്ഞി : പഞ്ചായത്ത്‌ - ബി.ആർ.സി തലങ്ങളിലെ വിവിധ മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിയ പുഷ്പഗിരി ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികളെയും അധ്യാപകരെയും മാനേജ്മെന്റിന്റെയും പി.ടി.എയുടെയും നേതൃത്വത്തിൽ ആദരിച്ചു.

കൂടരഞ്ഞി പഞ്ചായത്ത്‌ - കുന്നമംഗലം ബി.ആർ.സി സംഘടിപ്പിച്ച വിദ്യാർത്ഥികൾക്കുള്ള പരിസ്ഥിതി ദിന ക്വിസ്, അധ്യാപകർക്ക് വേണ്ടി നടത്തിയ സാഹിത്യ പ്രശ്നോത്തരി എന്നിവയിൽ മികച്ച വിജയം നേടിയ ജിയ മരിയ സാബു, അഭയ്.എം. സിജോ, റസീന.എം, ഡോണ ജോസഫ്, ബിൻസ്. പി.ജോൺ എന്നിവരെയാണ് ആദരിച്ചത്.

സ്കൂൾ മാനേജർ റവ.ഫാ.ജോൺസൺ പാഴൂക്കുന്നേൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രധാനധ്യാപകരായ ജിബിൻ പോൾ, ജെസി കെ.യു എന്നിവർ പ്രസംഗിച്ചു.
ബൈജു എമ്മാനുവൽ, ബേബി എം.എസ്, രാജു ജോസഫ്, സിസ്റ്റർ ദീപ്തി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post