കോഴിക്കോട്:
സിപിഐഎം സംഘടിപ്പിക്കുന്ന ഏക സിവില്‍ കോഡിനെതിരായ സെമിനാറിന് കോഴിക്കോട് തുടക്കം.
പതിനൊന്ന് സാമുദായിക സംഘടനകളാണ് സെമിനാറില്‍ പങ്കെടുക്കുന്നത്.
വിവിധ സാമുദായിക സംഘടകളെ പ്രതിനിധീകരിച്ച് നിരവധിയായ നേതാക്കളാണ് സെമിനാറില്‍ എത്തിച്ചേര്‍ന്നത്.
പതിനായിരക്കണക്കിന് ജനങ്ങളാണ് കോഴിക്കോട് സ്വപ്‌നനഗരിയില്‍ തയ്യാറാക്കിയ സെമിനാര്‍ വേദിയിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്.
സിപിഐഎമ്മിന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ സെമിനാറിന് സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ കെ പി രാമനുണ്ണി അധ്യക്ഷനാണ്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സെമിനാറിന്റെ ഉദ്ഘാടകന്‍.
إرسال تعليق