തിരുവമ്പാടി: മണിപ്പൂരിൽ ഫാഷിസ്റ്റുകൾ  നടത്തുന്ന വംശീയ ഉന്മൂലനത്തിനെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന  പ്രതിഷേധ സംഗമം നാളെ തിരുവമ്പാടിയിൽ നടക്കും. രണ്ടുമാസത്തോളമായി മണിപ്പൂരിൽ നടക്കുന്ന കലാപത്തെ അടിച്ചമർത്തുന്നതിന് വേണ്ടി കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റു് യാതൊന്നും ചെയ്യാതെ ഒരു വിഭാഗത്തെ സമ്പൂർണ്ണമായി ഉന്മൂലനം ചെയ്യാനുള്ള സൗകര്യമൊരുക്കി നൽകുകയാണ്. ഇതിനെതിരെ ജനകീയ പ്രതിരോധം ഉയർത്തുക എന്ന ലക്ഷ്യവുമായാണ് തിരുവമ്പാടിയിൽ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നത്.

 നാളെ വ്യാഴാഴ്ച നാലുമണിക്ക് തിരുവമ്പാടി ബസ്റ്റാൻഡിൽ നടക്കുന്ന പ്രതിഷേധ സംഗമം മുസ്ലിംലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സിപി ചെറിയ മുഹമ്മദ് ,എ കെ സി സി താമരശ്ശേരി രൂപതാ പ്രസിഡണ്ട് ഡോ. ചാക്കോ,  കാളംപറമ്പിൽ, ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻകുട്ടി,  പ്രമുഖ നേതാക്കളും സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിക്കും.  

പരിപാടിയുടെ വിജയത്തിനായി തിരുവമ്പാടിയിൽ ചേർന്ന മുസ്ലിംലീഗ് കൺവെൻഷൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പിജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ അധ്യക്ഷത വഹിച്ചു മണ്ഡലം ഭാരവാഹികളായ കെ പി അബ്ദുറഹിമാൻ, എ കെ സാദിഖ്, ദാവൂദ് മുത്താലം പഞ്ചായത്ത് ജനറൽ സെക്രട്ടറി കെഎം ഷൗക്കത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹിമാൻ പഞ്ചായത്തി ലീഗ് ഭാരവാഹികളായ അസ്കർ തിരുവമ്പാടി, ജൗഹർ പുന്നക്കൽ, സിയാദ് പരേടത്ത് , റഫീക്ക് തെങ്ങും ചാലിൽ, മോയിൻ കാവുങ്ങൽ, ഫൈസൽ മാധവം വീട്ടിൽ, ജംഷീദ് കാളിയേടത്ത്, സുഹൈൽ തിരുവമ്പാടി പ്രസംഗിച്ചു.

പ്രതിഷേധ സംഗമത്തിൽ നിയോജകമണ്ഡലം - പഞ്ചായത്ത്  കൗൺസിലർമാരും വാർഡ് ഭാരവാഹികളും പോഷകഘടകം നേതാക്കന്മാരും സംബന്ധിക്കണം.

Post a Comment

Previous Post Next Post