കൊച്ചി: മണിപ്പുരിൽ അശാന്തി വിതച്ചു കലാപം തുടരുന്നതിനിടെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെസിബിസി പ്രസിഡന്റ് കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തുമതം തുടച്ചുനീക്കാം എന്നത് വ്യാമോഹമാണെന്നു കർദിനാൾ പറഞ്ഞു.

കലാപം അവസാനിപ്പിക്കാൻ വൈകുന്നതെന്തിന് ? പ്രധാനമന്ത്രി മൗനം വെടിയണം, ഭരണഘടനയിൽ മതേതരത്വം എന്ന് എഴുതിവച്ചിട്ടുള്ളത് ആലങ്കാരികമായല്ല’’– കർദിനാൾ വിശദീകരിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഉപവാസവേദിയിലായിരുന്നു കേന്ദ്രസർക്കാരിനെതിരെ കർദിനാൾ വിമർശനം ഉയർത്തിയത്.

Post a Comment

أحدث أقدم