കുന്നമംഗലം: ചാത്തമംഗലത്തുനിന്നു ശനിയാഴ്ച രാവിലെ മുതൽ കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.
ചാത്തമംഗലം കടാട്ട് ജമീല (55) ആണു മരിച്ചത്.
വീട്ടിൽനിന്നും അര കിലോമീറ്ററോളം ദൂരെയുള്ള ചെറുപുഴയിലെ ചെത്തുകടവിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോരത്ത് ചെരിപ്പ് കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കടവിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment