കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള ചിത്രകല പരിഷത്ത് കോഴിക്കോട് ജില്ല ഒരുക്കുന്ന കയാക്കിങ് ബ്രഷ് സ്ട്രോക്ക്സ് എന്ന പേരിൽ കോഴിക്കോട്ടെ ചിത്രകാരന്മാർ ക്യാൻവാസിൽ ചിത്രങ്ങൾ വരയ്ക്കുന്നു.
ഓഗസ്റ്റ് രണ്ടിന് പുലിക്കയത്ത് നടക്കുന്ന പരിപാടിയിൽ ജില്ലയിലെ പ്രമുഖ ചിത്രകാരന്മാർ പങ്കെടുക്കുന്നു.
ചാലിപ്പുഴയുടെ ഓളപ്പരപ്പിലൂടെ കയാക്കിംഗ് താരങ്ങൾ തുഴയെറിയുമ്പോൾ പുഴയുടെ മനോഹാരിതയും, കയാക്കിങ് താരങ്ങളുടെ മിന്നുന്ന പ്രകടനങ്ങളും ക്യാൻവാസിൽ പകർത്തുന്നു. അവർ വരയ്ക്കുന്ന ചിത്രങ്ങൾ കാണുവാനും കയാക്കിങ് ആസ്വദിക്കുവാനും എല്ലാവരെയും ക്ഷണിക്കുന്നു.
*
إرسال تعليق