തിരുവമ്പാടി: സ്കൂൾ പഠന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവമ്പാടി റോട്ടറി ക്ലബ്ബ് നടത്തുന്ന "റോട്ടറി ബ്രീസ്" പദ്ധതി കുട്ടികളുടെയും അധ്യാപകരുടെയും നിറസാന്നിധ്യത്തിൽ റോട്ടറി ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു.


സ്കൂൾ അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം തിരുവമ്പാടി ഹയർ സെക്കണ്ടറി സ്കൂളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

റോട്ടറി ക്ലബ്ബ് സെക്രട്ടറി ബെസ്റ്റി ജോസ് അദ്ധ്യക്ഷത വഹിച്ച കൈമാറ്റച്ചടങ്ങിൽ മുൻ അസിസ്റ്റന്റ് ഗവർണർ നിധിൻ ജോയ് എട്ട് ക്ലാസ്സ് മുറികളിലേക്കാവശ്യമായ വൈദ്യുത പങ്കകൾ  പി ടി എ പ്രസിഡന്റ് ജമീഷ് ഇളംതുരുത്തിക്ക് കൈമാറി. പദ്ധതി സംബന്ധിച്ച രേഖ  അനിൽകുമാർ വിദ്യാര്‍ത്ഥി പ്രതിനിധികൾക്ക് നൽകി. 

വിദ്യാർത്ഥികൾക്ക് സ്വസ്ഥമായ പഠന സാഹചര്യങ്ങൾ ഒരുക്കി നൽകുന്നതിൽ റോട്ടറി ക്ലബ്ബ് നൽകുന്ന സംഭാവനക്ക് സ്കൂൾ പ്രിൻസിപ്പാൾ വിപിൻ എം. സെബാസ്റ്റ്യൻ കൃതജ്ഞത അറിയിച്ചു.

റോട്ടറി വൈസ് പ്രസിഡണ്ട് ഡോക്ടർ സന്തോഷ് സ്കറിയ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി ആന്റപ്പൻ ചെറിയാൻ  എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post