തിരുവമ്പാടി :
മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങളെ ഉൻമൂലനം ചെ
യ്യാനുള്ള ഗൂഢ പദ്ധതിയുടെ ഭാഗമായി ആരാധനാലയങ്ങൾ തകർക്കുകയും വിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ തിരുവമ്പാടി തിരുഹൃദയ ഫൊറോന ഇടവകയുടെ
നേതൃത്വത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തി.
പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ അണിനിരന്നു.

തിരുവമ്പാടി ബസ്റ്റാൻഡ് പരിസരത്ത് ചേർന്ന സമ്മേളനം ഫൊറോന വികാരി
ഫാ: തോമസ്നാഗപറമ്പിൽ ഉദ്ഘാടനം ചെയ്തു. ദുരിതമനുഭവിക്കുന്ന മണിപ്പൂർ ജനതയുടെ ദുഃഖങ്ങളിലും ദുരിതങ്ങളിലും ഭരണാധികാരികൾ അടിയന്തരമായി ഇടപെടണമെന്നും പ്രശ്ന പരിഹാരത്തിന് കേന്ദ്രസർക്കാർ മുന്നോട്ടുവരണമെന്ന് യോഗം ആവശ്യപ്പെട്ടു.

 ഗോത്രവിഭാഗത്തിലെ 
ക്രൈസ്തവരെ  മാത്രം അക്രമിക്കുകയും അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും ചെയ്യുന്നത് വർഗീയ അജണ്ടയുടെ ഭാഗമാണെന്നും നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ സംസ്കാരം മുറുകെ പിടിച്ചു കൊണ്ട് മണിപ്പൂർ ജനതയുടെ കണ്ണീരൊപ്പാൻ എല്ലാവരും ഒന്നിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

   അസി.വികാരിമാരായ ഫാ ജിതിൻ പന്തലാടിക്കൽ ,ഫാ.ജോമൽ കോനൂർ, പാരീഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, ട്രസ്റ്റിമാരായ തോമസ് പുത്തൻപുരയിൽ, ജോൺസൺ പുരയിടത്തിൽ, ലിതിൻ മുതുക്കാട് പറമ്പിൽ 1 കെ.സി.ജോസഫ് എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post