ആനക്കാംപൊയിൽ:
ആനക്കാംപൊയിൽ സെന്റ് മേരീസ് യു. പി സ്കൂളിൽ ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ചു വ്യത്യസ്ത പരിപാടികൾ നടത്തി. 
വിദ്യാർഥികൾ തയ്യാറാക്കിയ പതിപ്പ് 'സുൽത്താന്റെ ഓർമകൾ ' സ്കൂൾ ഹെഡ്മിസ്ട്രസ് സെലിൻ തോമസ് കെ പ്രകാശനം ചെയ്തു.  

ബഷീർ കൃതികളിലെ അവിസ്മരണീയ കഥാപാത്രങ്ങളായ മജീദ്, സുഹ്‌റ, ജമീല, നാരായണി   തുടങ്ങിവർ സദസ്സിൽ അണിനിരന്നു. വിദ്യാർത്ഥി പ്രതിനിധി റോസ് മരിയ സാജൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി.  

ബഷീറിന്റെ തേൻമാവ് എന്ന കൃതിയെ അധ്യാപിക കൃഷ്ണപ്രിയ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു .  Sr. ഷൈനി മാത്യു ബഷീർ ദിന സന്ദേശം നല്കി.

 വിദ്യാർത്ഥികൾക്കായി കഥാപാത്രാവിഷ്‌ക്കാരം, ക്വിസ്, പതിപ്പ് നിർമ്മാണം തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. അധ്യാപകരായ ആലീസ് വി തോമസ്, ജോർളി ജോർജ്ജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.

Post a Comment

أحدث أقدم