തിരുവമ്പാടി
രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ
" ഇന്ത്യയെ രക്ഷിക്കുക"
എന്ന മുദ്രവാക്യമുയർത്തി എ ഐ ഡി ഡബ്ലിയു എ തിരുവമ്പാടി വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ കൂട്ടായ്മ സംഘടിപ്പിച്ചു.
തിരുവമ്പാടിയിൽ നിന്നും താഴേതിരുവമ്പാടിയിലേക്ക് പ്രകടനവും പൊതുസമ്മേളനവും നടന്നു.
സ്മിതാ ബാബു സ്വാഗതം പറയുകയും
ഷമീന നൗഷാദ് അധ്യക്ഷ യാവുകയും ചെയ്തു.
സമ്മേളനം പ്രശസ്ത ചുമർചിത്ര കലാകാരൻ കെ ആർ ബാബു ഉദ്ഘാടനം ചെയ്തു.
ഗീതാ വിനോദ്,സി ഗണേഷ് ബാബു, ഹരിദാസൻ മാസ്റ്റർ, കെ സി സെയ്തു മുഹമ്മദ്,ഇ ജനാർദ്ദനൻ,ബീന എ പി എന്നിവർ സംസാരിച്ചു.
തുടർന്ന്. കലാപരിപാടികളും നടന്നു.


Post a Comment