തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ജീവതാളം പദ്ധതിക്ക് പിന്തുണയുമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ 'നല്ലപാഠം 'ക്ലബ്ബ് വിദ്യാർത്ഥികൾ.
ക്യാമ്പയിൻ പ്രവർത്തനങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പ്രിയ കെ വി കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നിർവഹിച്ചു.
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടത്തിവരുന്ന ജീവതാളം പദ്ധതിയുടെ പ്രചരണാർത്ഥം സ്കൂളിലെ വിദ്യാർഥികൾ ജീവിതശൈലി രോഗ നിയന്ത്രണ നോട്ടീസ് വിതരണം, ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ,വീടുകൾ കയറിയുള്ള ഭക്ഷണശീലത്തിലെ നല്ല പാഠം എന്നീ മാതൃകാ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തു നടത്തുന്നത്.
പരിപാടിക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ സ്കൂൾ അധ്യാപകരായ ടിയാരാ സൈമൺ, ടെജി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

Post a Comment