തിരുവമ്പാടി : തിരുവമ്പാടിയിൽ നടന്ന ലോക ഹൃദയദിന ജില്ലാതല ഉദ്ഘാടനത്തിന് മാറ്റുകൂട്ടി ഹെൽത്തി ഫുഡ് പ്ലൈറ്റ് പുതിയ അനുഭവം പകർന്നു.
പരിപാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് നിർവഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ എ അബ്ദുറഹ്മാൻ അധ്യക്ഷനായി.
മെഡിക്കൽ ഓഫീസർ ഡോ.പ്രിയ കെ വി സ്വാഗതം പറഞ്ഞു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം കെ കെ മുഖ്യാതിഥിയായി .ജില്ലാ അഡീഷണൽ ഡിഎംഒ ഡോ. ദിനേശൻ ഹൃദയദിന സന്ദേശം നൽകി.
ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ജീവതാളം പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കിയ ഹെൽത്തി ഫുഡ് പ്ലേറ്റ് ക്യാമ്പയിൻ സെപ്റ്റംബർ 26ന് വീടുകളിലും നടന്നിരുന്നു.ഓരോ വാർഡിൽ നിന്നും മികച്ച ഫുഡ് പ്ലൈറ്റുകൾ തിരഞ്ഞെടുത്തു.
ഹൃദയദിനമായ സെപ്റ്റംബർ 29ന് സ്കൂളുകളിലും അംഗൻവാടികളിലും നടപ്പാക്കി.സ്കൂളുകളിലും അംഗനവാടികളിലും ഹെൽത്തി ഫുഡ് പ്ലേറ്റ് രീതിയിലാണ് ഭക്ഷണം വിളമ്പിയത്. വിദ്യാലയങ്ങളിൽ ഹൃദയദിന പ്രതിജ്ഞ, ബോധവൽക്കരണ പോസ്റ്റർ പ്രചരണം തുടങ്ങിയ വിവിധ പരിപാടികൾ നടത്തി.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ജില്ലാതല ഉദ്ഘാടന പരിപാടിയിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ലിസി എബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ കരിമ്പിൽ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, വാർഡ് മെമ്പർമാരായ കെ ഡി ആന്റണി, ലിസി സണ്ണി , രാധാമണി ദാസൻ , ഷൗക്കത്തലി കെ.എ ,അപ്പു കോട്ടയിൽ, ബീന പി ,ഷൈനി ബെന്നി, സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവ്, ഐസിഡിഎസ് സൂപ്പർവൈസർ ചഷ്മചന്ദ്രൻ കോഴിക്കോട് ഡിഎംഒ ടെക്നിക്കൽ അസിസ്റ്റൻറ് മാരായ ജോയ് തോമസ് , ടോമി തോമസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ വച്ച് ജീവതാളം ജില്ലാ നോഡൽ ഓഫീസർ ഡോ. അനുരാധ മുക്കം സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ. ആലിക്കുട്ടിക്ക് പകർച്ചവ്യാധി പ്രതിരോധ സപ്ലിമെൻറ് നൽകി പ്രകാശനം ചെയ്തു.
വിദ്യാലയങ്ങളിലും അംഗനവാടികളിലും ഓഫീസുകളിലും തയ്യാറാക്കിയ ഹെൽത്തി ഫുഡ് പ്ലേറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുലിക്കാട്ട് മറ്റു ഭരണസമിതി അംഗങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. രാജാറാം ജില്ലാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എഫ് എച്ച്.സി മെഡിക്കൽ ഓഫീസർ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ പരിശോധിച്ചു.
അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി.



إرسال تعليق