കോടഞ്ചേരി:
തിരുവമ്പാടി നിയോജകമണ്ഡലം മുന്നൊരുക്കം 2024 കോൺഗ്രസ് നേതൃത്വ സംഗമം സംഘടിപ്പിച്ചു. രാജ്യ താൽപര്യം ബലികഴിച്ച് അഴിമതിയിലും സ്വജനപക്ഷ പാദത്തിലും കേന്ദ്ര സംസ്ഥാന ഗവൺമെന്റ് മത്സരിക്കുകയാണെന്നും രൂക്ഷമായ വിലക്കയറ്റവും കാർഷിക വിളകളുടെ വില തകർച്ചയും വന്യമൃഗ ശല്യവും മൂലം സാധാരണക്കാരുടെ ജീവിതം ദുരിതത്തിൽ ആയെന്നും കോൺഗ്രസിന് മാത്രമേ രാജ്യ താൽപര്യം സംരക്ഷിക്കുവാൻ സാധിക്കുകയുള്ളൂ എന്ന് എഐസിസി വയനാട് പാർലമെന്റ് നിയോജകമണ്ഡലം നിരീക്ഷകൻ പി ടി മാത്യു തിരുവമ്പാടി നിയോജകമണ്ഡലം കോൺഗ്രസ് നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. കെപിസിസി നിരീക്ഷകൻ സത്യൻ കടിയങ്ങാട്, ഡിസിസി ജനറൽസെക്രട്ടറിമാരായ ബാബു കെ പൈക്കാട്ടിൽ, ഡി വിജയകുമാർ, അന്നമ്മ മാത്യു, സിജെ ആന്റണി, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ,മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ മില്ലി മോഹൻ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മാരായ വിൻസെന്റ് വടക്കേമുറിയിൽ, ടോമി കൊന്നക്കൽ, രാജേഷ് ജോസ്, മുഹമ്മദ് പതി പറമ്പിൽ, സുജ ടോം, മുക്കം മധു മാസ്റ്റർ, സൽമാൻ ചാലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, യുഡിഎഫ് തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ കെടി മൻസൂർ,ടി കെ ടി എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കോയങ്ങോറൻ, വി ഡി ജോസഫ്,ബിപി റഷീദ്, എം ടി അഷ്റഫ്, അന്നക്കുട്ടി ദേവസ്യ, ബിന്ദു ജോൺസൺ,റെജി തമ്പി എന്നിവർ പ്രസംഗിച്ചു.





Post a Comment

Previous Post Next Post