ഓമശ്ശേരി :
ശിശുസൗഹൃദ അന്തരീക്ഷമൊരുക്കുന്നതിൻ്റെ ഭാഗമായി പി ടി എ യുടെ നേതൃത്വത്തിൽ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ ചിൽഡ്രൻസ് പാർക്ക് നിർമിച്ചു.
ചിൽഡ്രൻസ് പാർക്കിൻ്റെ ഉദ്ഘാടനം മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി കെ പി നിർവഹിച്ചു.
സ്കൂൾ അസിസ്റ്റൻ്റ് മാനേജർ ഫാ. സിറിൻ ജോസഫ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി മുക്കം നഗരസഭ കൗൺസിലർ ഭാവന വിനോദ് പി ടി എ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസീസ് മുൻ പ്രധാനാധ്യാപകൻ ഉസൈൻ മാസ്റ്റർ ,എം പി ടി എ പ്രസിഡൻ്റ് ശ്രുതി സുബ്രഹ്മണ്യൻ അധ്യാപകരായ ബിജില സി കെ, സിന്ധു സഖറിയ വിദ്യാർഥി പ്രതിനിധി മുഹമ്മദ് ഇർഷാൻ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ വെച്ച് അബാക്കസ് ദേശീയ മത്സരത്തിൽ ഒന്നും രണ്ടും റാങ്കുകൾ കരസ്ഥമാക്കിയ7 വിദ്യർഥികളെ ആദരിച്ചു.
വിദ്യാർഥികളിൽ ജൈവ വൈവിധ്യ അവബോധവും പരിസ്ഥിതി സ്നേഹവും വളർത്തുന്നതിനായി വിദ്യാലയ അങ്കണത്തിൽ ജൈവ വൈവിധ്യ പാർക്കും വിദ്യാവനവും മുള ഉദ്യാനവും ഫലവൃക്ഷത്തോട്ടവും ജൈവകൃഷിയിടവുമൊക്കെ ഒരുക്കിയ വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ മറ്റൊരു മികവായി മാറുകയാണ് ചിൽഡ്രൻസ് പാർക്ക്


Post a Comment