തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2023 ഒക്ടോബർ 9 മുതൽ 14 വരെ നടത്തുന്ന മിഷൻ ഇന്ദ്രധനുഷ് (സമ്പൂർണ്ണ വാക്സിനേഷൻ യജ്ഞം) മൂന്നാംഘട്ടത്തിന്റെ  ഭാഗമായി പുല്ലൂരാംപാറ ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ സിഗ്നേച്ചർ ക്യാമ്പയിൻ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.

 പന്ത്രണ്ട് മാരകരോഗങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനാണ് പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്.

 രോഗങ്ങളിൽ നിന്നും അണുബാധയിൽ നിന്നും കുട്ടിയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള വളരെ ലളിതവും ഫലപ്രദവുമായ മാർഗ്ഗമാണ് പ്രതിരോധ കുത്തിവെപ്പ് എന്ന് എഴുതിയ ക്യാൻവാസ് വായിച്ച് ജനപ്രതിനിധികളും പൗരപ്രമുഖരും രക്ഷിതാക്കളും ക്യാൻവാസിൽ ഒപ്പുവച്ചു.

 ജനപങ്കാളിത്തം കൊണ്ട് സിഗ്നേച്ചർ ക്യാമ്പയിൻ ശ്രദ്ധേയമായി.

Post a Comment

Previous Post Next Post