ഓമശ്ശേരി:വിശ്രുത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ-ഫത്‌ വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻകുട്ടി മുസ്‌ലിയാരുടെ ഇരുപത്തി ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച്‌ അമ്പലക്കണ്ടി പുതിയോത്ത്‌ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ചതുർ ദിന ഉറൂസ്‌ മുബാറകിന്‌ പുതിയോത്ത്‌ ജുമാ മസ്ജിദിൽ നൂറു കണക്കിനാളുകൾ പങ്കെടുത്ത പ്രാർത്ഥനാ സംഗമത്തോടെ പരിസമാപ്തി കുറിച്ചു.ആയിരങ്ങൾക്ക്‌ അന്നദാനവും നടത്തി.

സമാപന ചടങ്ങിൽ മലയമ്മ അബൂബക്കർ ഫൈസി അനുസ്മരണ പ്രഭാഷണം നടത്തി.ഖത്തം ദുആക്കും ദിക്ർ മജ്‌ലിസിനും മുഹമ്മദ്‌ ഹൈത്തമി വാവാട്‌ നേതൃത്വം നൽകി.മഹല്ല് പ്രസിഡണ്ട്‌ മഠത്തിൽ മുഹമ്മദ്‌ ഹാജി അദ്ധ്യക്ഷത വഹിച്ചു.മഹല്ല് ജന:സെക്രട്ടറി കെ.മുഹമ്മദ്‌ ബാഖവി സ്വാഗതം പറഞ്ഞു.ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി,മുദരിസ്‌ അൻസാർ അൻവരി പള്ളിക്കുറുപ്പ്‌,യു.പി.സി.അബൂബക്കർ കുട്ടി ഫൈസി,ഇ.അഹ്മദ്‌ കുട്ടി ഫൈസി വെണ്ണക്കോട്‌,അബു മൗലവി അമ്പലക്കണ്ടി,വാഫി കോളജ്‌ പ്രൻസിപ്പൽ കുഞ്ഞബ്ദുല്ല വാഫി,ഖുർആൻ കോളജ്‌ പ്രൻസിപ്പൽ ഹാഫിള്‌ മൗലവി ഇഫ്തിഖാർ അഹ്മദ്‌,ടി.എൻ.ഇബ്രാഹീം കുട്ടി ദാരിമി,കെ.ഹുസൈൻ ഹാജി,നെച്ചൂളി മുഹമ്മദ്‌ ഹാജി എന്നിവർ സംസാരിച്ചു.മദീന മുനവ്വറയിൽ നിന്നും വിശുദ്ധ ഖുർആൻ ഹിഫ്‌ളിൽ സനദ്‌ നേടിയ പുതിയോത്ത്‌ പൂർവ്വ വിദ്യാർത്ഥിയും പണ്ഡിതനുമായ ഹാഫിള്‌ യു.പി.അബൂബക്കർ ഫൈസിക്ക്‌ മഹല്ല് കമ്മിറ്റിയുടെ ഉപഹാരം ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസറും വിദ്യാർത്ഥികളുടെ മൽസരങ്ങളിൽ ജേതാക്കളായ മുഹമ്മദ്‌ മിദ്‌ലാജ്‌ വാഴേങ്കട,മുഹമ്മദ്‌ അഫ്നാൻ എന്നിവർക്ക്‌ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടിയും ഉപഹാരം സമർപ്പിച്ചു.

രണ്ടാം ദിവസം നടന്ന മജ്‌ ലിസുന്നൂർ സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്തു.അൻസാർ അൻവരി പള്ളിക്കുറുപ്പ്‌ അദ്ധ്യക്ഷത വഹിച്ചു.ഹസ്സൻ സഖാഫി പൂക്കോട്ടൂർ മജ്‌ലിസുന്നൂറിന്‌ നേതൃത്വം നൽകി.മഹല്ല് ജോ:സെക്രട്ടറി കെ.പി.ഇബ്രാഹീം ഫൈസി,യു.കെ.അബ്ദുൽ അസീസ്‌ മുസ്‌ലിയാർ എന്നിവർ സംസാരിച്ചു.പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മഹല്ല് വൈസ്‌ പ്രസിഡണ്ട്‌ പി.വി.മൂസ മുസ്‌ലിയാർ അദ്ധ്യക്ഷത വഹിച്ചു.മൂന്നാം ദിനത്തിലെ പ്രഭാഷണ സദസ്സ്‌ പുതിയോത്ത്‌ ഖത്തീബ്‌ പി.സി.ഉബൈദ്‌ ഫൈസി ഉൽഘാടനം ചെയ്തു.കെ.ഹുസൈൻ ബാഖവി അദ്ധ്യക്ഷത വഹിച്ചു.സയ്യിദ്‌ മഅശൂഖ്‌ ഹുദവി കുറുമ്പത്തൂർ പ്രഭാഷണം നടത്തി.മഹല്ല് ജോ:സെക്രട്ടറി കെ.ടി.എ.ഖാദർ,യു.പി.എ.സ്വിദ്ധീഖ്‌ ദാരിമി എന്നിവർ സംസാരിച്ചു.

ഫോട്ടോ:പി.സി.കുഞ്ഞാലൻ കുട്ടി മുസ്‌ലിയാർ ഇരുപത്തി ഏഴാം ഉറൂസ്‌ മുബാറകിനോടനുബന്ധിച്ച്‌ നടന്ന മജ്‌ലിസുന്നൂർ സംഗമം സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്യുന്നു.ഹസ്സൻ സഖാഫി പൂക്കോട്ടൂർ സമീപം.

Post a Comment

Previous Post Next Post