ഓമശ്ശേരി:' ശുചിത്വമാണ്‌ സേവനം' കാമ്പയിന്റെ ഭാഗമായി പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ ഓമശ്ശേരി ടൗണിൽ ഒരു മണിക്കൂർ ശുചീകരണ പ്രവർത്തികൾ നടത്തി.രാവിലെ പത്ത്‌ മണി മുതൽ 11 മണി വരെ നടന്ന ശുചീകരണ യജ്ഞത്തിൽ ജന പ്രതിനിധികളും കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മ സേനാംഗങ്ങളും പങ്കാളികളായി.പഞ്ചായത്തോഫീസ്‌ പരിസരവും ബസ്‌സ്റ്റാന്റുമാണ്‌ ശുചീകരിച്ചത്‌.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ ഉൽഘാടനം ചെയ്തു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,പി.കെ.ഗംഗാധരൻ,അശോകൻ പുനത്തിൽ,ഒ.പി.സുഹറ,ഡി.ഉഷാ ദേവി ടീച്ചർ,സി.ഡി.എസ്‌.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി,ഹെൽത്ത്‌ ഇൻസ്പെക്ടർ സുനു,ഹരിത കർമ്മ സേന ടീം ലീഡർ ടി.വി.സ്വീറ്റി എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഒരു മണിക്കൂർ ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി ഓമശ്ശേരി ബസ്‌ സ്റ്റാന്റ്‌ പരിസരത്ത്‌ നടന്ന ശുചിത്വ പ്രതിജ്ഞ.

Post a Comment

Previous Post Next Post