താമരശ്ശേരി:
അഖിലഭാരത അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 16 ന് താമരശ്ശേരിയിൽ നടത്തുന്ന 68-ാമത് ശ്രീ അയ്യപ്പൻ വിളക്ക് മഹോത്സവം വിജയപ്രദമാക്കാൻ 101
അംഗ ആഘോഷകമ്മിറ്റി രൂപീകരിച്ചു.
ആഘോഷകമ്മിറ്റി രൂപീകരണ യോഗത്തിൽ അയ്യപ്പസേവാസംഘം താമരശ്ശേരി ശാഖ പ്രസിഡണ്ട് ഗിരീഷ് തേവള്ളി അധ്യക്ഷനായി.
മുതിർന്ന ഗുരുസ്വാമിയും താമരശ്ശേരി കോട്ടയിൽ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ടുമായ ടി.എൻ. രാമനുണ്ണി നായർ ഭദ്രദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു.
വിവിധ ക്ഷേത്രകമ്മിറ്റികളുടെ ഭാരവാഹികളായ അമൃതദാസ് തമ്പി , അഡ്വ.വി.എം.അജിത് കുമാർ , എ.കെ. ബബീഷ് , പി.ബൈജു , ശ്രീധരൻ മേലെപ്പാത്ത്, വി.കെ. പുഷ്പാംഗദൻ ,കെശിവദാസൻ , കെ. സരസ്വതി, രാധാകൃഷ്ണൻ ഉണ്ണികുളം, വി.പി.രാജീവൻ പ്രസംഗിച്ചു.
കെ.പി.ഷിജിത്ത് സ്വാഗതവും സി.എസ്സ് സുധീഷ് കുമാർ നന്ദിയും പറഞ്ഞു.
ആഘോഷകമ്മിറ്റി ഭാരവാഹികളായി ചെയർമാൻ ശ്രീധരൻ മേലെപ്പാത്ത്, ജനറൽ കൺവീനർ സി.എസ്. സുധീഷ്കുമാർ , ട്രഷറർ വി.പി.രാജീവൻ തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Post a Comment