കോടഞ്ചേരി :
തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ജോസഫ് മാത്യുവിന്‍റെ ആശ്രിതര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍റേയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്നും സമാഹരിച്ച കുടുംബസഹായ നിധിയും കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ CPAS ആനുകൂല്യവും ലിന്‍റോ ജോസഫ് എം എല്‍ എ കൈമാറി.

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ.സുജിത്ത് അധ്യക്ഷനായി.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി
ഗ്രാമ പഞ്ചായത്ത് അംഗം വാസുദേവന്‍ ഞാറ്റുകാലായില്‍,
തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷ് പി കെ,
 കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ.പ്രവീണ്‍കുമാര്‍,കെ.പി.ഒ.എ.ജില്ലാ സെക്രട്ടറി പി.മുഹമ്മദ്,കെ.പി.എ.ജില്ലാ ട്രഷറര്‍ പി.ടി.സജിത്ത് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.


കെ.പി.എ.ജില്ലാ സെക്രട്ടറി പി.സുകിലേഷ് സ്വാഗതവും കെ.പി.ഒ.എ.ജില്ലാ കമ്മറ്റി അംഗം സജു തോമസ് നന്ദിയും പറഞ്ഞു.

Post a Comment

أحدث أقدم