തിരുവമ്പാടി: തിരുവമ്പാടി റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീനും തിരുവമ്പാടി ഇസ് ലാമിക് സെൻ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നബിദിന റാലി നാളെ വൈകിട്ട് തിരുവമ്പാടിയിൽ നടക്കും.

4 മണിക്ക് 
പി.സി യൂസുഫ് ഫൈസി
പതാക ഉയർത്തും.

ശേഷം പ്രദേശത്തെ സമസ്ത നേതാക്കൾ നേതൃത്വം നൽകുന്ന മീലാദ് റാലി നടക്കും.

 വിവിധ മദ്റസകളിലെ ദഫ്, സ്കൗട്ട് സംഘങ്ങളും പ്രസ്ഥാന ബന്ധുക്കളും പങ്കെടുക്കും.

മഗ് രിബിന് ശേഷം നടക്കുന്ന മീലാദ് സമ്മേളനം എസ്.എം.എഫ് ജില്ലാ ജനറൽ സെക്രട്ടറി സലാം ഫൈസി മുക്കം ഉദ്ഘാടനം ചെയ്യും. 
റെയ്ഞ്ച് പ്രസിഡൻ്റ് കെ.വി നൂറുദ്ദീൻ ഫൈസി അധ്യക്ഷനാകും.
കെ.എൻ.എസ് മൗലവി മുഖ്യ പ്രഭാഷണം നടത്തും.
മജ്ലിസുന്നൂറിനും പ്രാർഥനക്കും ഖമറുദ്ദീൻ വാഫി നേതൃത്വം നൽകും. സലാം ഹാജി, സി. അബ്ദുസ്സലാം, പുളിക്കൽ മുഹമ്മദ് കുട്ടി,ഫസൽ കപ്പലാട്ട്, ജംനാസ് പുന്നക്കൽ, സുഹൈൽ ആശാരിക്കണ്ടി സംസാരിക്കും.

 റശീദ് ഓമശ്ശേരി, കെ ടി കുഞ്ഞുമുഹമ്മദ് പങ്കെടുക്കും.തുടർന്ന് വിവിധ മദ്റസ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും.

Post a Comment

Previous Post Next Post