പുതുപ്പാടി: 
അടിവാരം സംയുക്ത മഹല്ല് കോഡിനേഷന്റെ നേതൃത്വത്തിൽ അടിവാരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി.

ഫലസ്തീൻ മണ്ണ് ഫലസ്തീനികളുടെത്,ഇസ്രായേൽ നടത്തുന്ന മനുഷ്യ കൂട്ടക്കുരുതി അവസാനിപ്പിക്കുക,
പിറന്ന മണ്ണിൽ ജീവിക്കുവാനുള്ള അവകാശത്തിനുവേണ്ടി പൊരുതുന്ന ഫലസ്തീനിനൊപ്പം അണിനിരക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് റാലി സംഘടിപ്പിച്ചത്,

അടിവാരം ജുമാ മസ്ജിദിന്റെ പരിസരത്ത് നിന്ന് ആരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു, 

വി.കെ ഹുസൈൻ കുട്ടി, കെ.മജീദ് ഹാജി,എരഞ്ഞോണ മുഹമ്മദ് ഹാജി,അലി ഫൈസി,അസ്ലം സഖാഫി,സകരിയ തങ്ങൾ, ഒതയോത്ത് അഷ്റഫ്,കെ സി ഹംസ,ഉസ്മാൻ മുസ്‌ലിയാർ,  
ഷമിർ വളപ്പിൽ, മുത്തു അബ്ദുസലാം, പി.കെഅസീസ്,തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

Post a Comment

Previous Post Next Post