ഓമശ്ശേരി: പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അങ്കണവാടി വർക്കേഴ്സ് സംഗമം സംഘടിപ്പിച്ചു.പഞ്ചായത്തിലെ 32 അങ്കണവാടികളിലെ അധ്യാപികമാരും ജനപ്രതിനിധികളും പങ്കെടുത്തു.അങ്കണവാടികൾക്കാവശ്യമായ ഭൗതിക സാഹചര്യങ്ങളെക്കുറിച്ചും വികസന പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനും പദ്ധതികൾ ആവിഷ്കരിക്കുന്നതിനുമാണ് വർക്കേഴ്സ് സംഗമം സംഘടിപ്പിച്ചത്.
ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി സ്വാഗതം പറഞ്ഞു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഐ.സി.ഡി.എസ്.സൂപ്പർ വൈസർ വി.എം.രമാദേവി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ നടന്ന അങ്കണവാടി വർക്കേഴ്സ് സംഗമം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.
Post a Comment