നീക്കം ചെറുത്ത് തോൽപ്പിക്കുമെന്ന് ഭരണസമിതിയുടെ പ്രമേയം.
ഓമശ്ശേരി: പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പെട്ട പന്ന്യാം കുഴിയിൽ കോഴിയുടെ അറവ് മാലിന്യ സംസ്കരണ കേന്ദ്രം നിർമ്മിക്കാൻ അനുമതി തേടി 'ഭാരത് ഓർഗാനിക്' എന്ന കമ്പനി പഞ്ചായത്തിൽ സമർപ്പിച്ച അപേക്ഷ കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഐകകൺഠ്യേന നിരസിച്ചു.അറവ് മാലിന്യ സംസ്കരണ കേന്ദ്രം പ്രസ്തുത സ്ഥലത്ത് സ്ഥാപിക്കാനുള്ള ഏതൊരു നീക്കവും ഭരണസമിതി ചെറുത്ത് തോൽപ്പിക്കുമെന്ന് യോഗം അംഗീകരിച്ച പ്രമേയം പ്രസ്താവിച്ചു.അഞ്ചാം വാർഡ് മെമ്പർ പി.കെ.ഗംഗാധരൻ അവതാരകനും ഒന്നാം വാർഡ് മെമ്പർ എം.ഷീജ ബാബു അനുവാദകയുമായി അവതരിപ്പിച്ച പ്രമേയവും ഭരണസമിതി ഏകകണ്ഠമായാണ് പാസ്സാക്കിയത്.
കട്ടിപ്പാറയിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നുള്ള ദുർ ഗന്ധവും മലിന ജലവും ഓമശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിലെ ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.അതിനെതിരെയുള്ള പോരാട്ടം തുടരുന്നതിനിടയിൽ ഫ്രഷ് കട്ട് ദുരിതം ആവോളം അനുഭവിക്കുന്ന പൊതുജനങ്ങളെ വീണ്ടും പരീക്ഷിക്കാനുള്ള യാതൊന്നിനും പഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകില്ലെന്നും ബന്ധപ്പെട്ടവർ ഇതിൽ നിന്നും പിന്മാറണമെന്നും അല്ലാത്ത പക്ഷം ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് ഭരണസമിതി ഒറ്റക്കെട്ടായി നേതൃത്വം നൽകുമെന്നും പ്രമേയം മുന്നറിയിപ്പ് നൽകി.
പ്രസിഡണ്ട് പി.അബ്ദുൽ നാസർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,അംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,കെ.ആനന്ദകൃഷ്ണൻ,ഒ.പി.സുഹറ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,പി.ഇബ്രാഹീം ഹാജി,എം.ഷീല എന്നിവർ സംസാരിച്ചു.
Post a Comment