ഫോട്ടോ:പുതിയോത്ത് നടന്ന മീലാദ് റാലി.
ഓമശ്ശേരി: വിശ്രുത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ-ഫത് വ കമ്മിറ്റികളിൽ അംഗവുമായിരുന്ന മർഹൂം ശൈഖുനാ പി.സി.കുഞ്ഞാലൻകുട്ടി മുസ്‌ലിയാരുടെ ഇരുപത്തി ഏഴാം ചരമ വാർഷികത്തോടനുബന്ധിച്ച് അമ്പലക്കണ്ടി പുതിയോത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിക്കുന്ന ചതുർ ദിന ഉറൂസ് മുബാറകിന് ബുധനാഴ്ച്ച പുതിയോത്ത് ജുമാ മസ്ജിദ് പരിസരത്ത് തുടക്കമാവും.
ബുധൻ മഗ്‌രിബ് നിസ്കാരാനന്തരം നടക്കുന്ന ആദ്യ ദിന പ്രഭാഷണ സദസ്സ് മുൻ എം.എൽ.എ.വി.എം.ഉമർ മാസ്റ്റർ ഉൽഘാടനം ചെയ്യും.സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുസ്സ്വമദ് പൂക്കോട്ടൂർ പ്രഭാഷണം നടത്തും.വ്യാഴം സുബ് ഹി നിസ്കാരാനന്തരം ഖത്തം തുടങ്ങലും രാവിലെ 10 മണിക്ക് പാരന്റിംഗ് മീറ്റും നടക്കും.ട്രെയിനറും ലൈഫ് സ്കിൽ കോച്ചുമായ ഇഖ്‌ബാൽ വാഫി വേങ്ങര പാരന്റിംഗ് മീറ്റിന് നേതൃത്വം നൽകും.മഗ്‌രിബ് നിസ്കാരാനന്തരം മജ് ലിസുന്നൂർ സംഗമം എസ്.വൈ.എസ്.സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി ഉൽഘാടനം ചെയ്യും.ഹസ്സൻ സഖാഫി പൂക്കോട്ടൂർ നേതൃത്വം നൽകും.പുതിയോത്ത് മുദരിസ് അൻസാർ അൻവരി പള്ളിക്കുറുപ്പ് അദ്ധ്യക്ഷത വഹിക്കും.വെള്ളി രാവിലെ 7 മണിക്ക് പൂർവ്വ വിദ്യാർത്ഥി സംഗമം നടക്കും.മഗ്‌രിബ് നിസ്കാരാനന്തരം പ്രഭാഷണ സദസ്സ് പുതിയോത്ത് ഖത്തീബ് പി.സി.ഉബൈദ് ഫൈസി ഉൽഘാടനം ചെയ്യും.സയ്യിദ് മഅശൂഖ് ഹുദവി കുറുമ്പത്തൂർ പ്രഭാഷണം നടത്തും.
ശനി രാവിലെ 10 മണിക്ക് അനുസ്മരണ സമ്മേളനം 'സമസ്ത' മുശാവറ അംഗം എൻ.അബ്ദുല്ല ഫൈസി ഉൽഘാടനം ചെയ്യും.അബൂബക്കർ ഫൈസി മലയമ്മ അനുസ്മരണ പ്രഭാഷണം നടത്തും.മുഹമ്മദ് ഹൈത്തമി വാവാട് ദിക്‌ർ മജ്‌ലിസിനും ഖത്തം ദുആക്കും നേതൃത്വം നൽകും.മദീനയിൽ നിന്നും ഖുർആൻ ഹിഫ്‌ളിൽ സനദ് നേടിയ ഹാഫിള് യു.പി.അബൂബക്കർ ഫൈസിക്ക് മഹല്ല് കമ്മിറ്റിയുടെ ഉപഹാരം പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ സമർപ്പിക്കും.തുടർന്ന് അന്നദാനവും നടക്കും.
ചതുർദിന പരിപാടികൾ വിളംബരം ചെയ്ത് ഞായറാഴ്ച്ച സംഘടിപ്പിച്ച മീലാദ് റാലിയിൽ പുതിയോത്ത് പ്രവർത്തിക്കുന്ന പി.സി.ഉസ്താദ് സ്മാരക സ്ഥാപനങ്ങളായ ജീലാനി ദർസ്,ഖുർആൻ കോളജ്,വാഫി കോളജ് വിദ്യാർത്ഥികളും നാട്ടുകാരും പങ്കെടുത്തു.റാലിക്ക് മഹല്ല് പ്രസിഡണ്ട് മഠത്തിൽ മുഹമ്മദ് ഹാജി,ജന:സെക്രട്ടറി കെ.മുഹമ്മദ് ബാഖവി,ഖത്തീബ് പി.സി.ഉബൈദ് ഫൈസി,മുദരിസ് അൻസാർ അൻവരി പള്ളിക്കുറുപ്പ്,മഹല്ല് കമ്മിറ്റി അംഗങ്ങൾ,സ്ഥാപനങ്ങളിലെ അധ്യാപകർ നേതൃത്വം നൽകി.
Post a Comment