തിരുവമ്പാടി :
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ  ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.  

ക്ലബ്ബ് റിസോഴ്സ് പേഴ്സൺ  പി. വി. ജോൺ സാർ ക്ലാസ്സ് നയിച്ചു.

 വ്യക്തിത്വ വികസനം, വ്യക്തിത്വ വികസന തലങ്ങൾ, നല്ല വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ, വിവിധ തരം ലഹരികൾ, അവ നമ്മളെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ച ക്ലാസ് വിദ്യാർത്ഥികൾക്ക് പുതിയ ചിന്തകളും ആശയങ്ങളും പകരുന്നതായിരുന്നു. 

 ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷം വഹിച്ച 
 ചടങ്ങിൽ ക്ലബ്ബ് കോർഡിനേറ്റർ ജോസ്ന എൻ. ജോയി, വിദ്യാർത്ഥി പ്രതിനിധി സ്റ്റാൻലിയ ബിനീഷ് എന്നിവർ സംസാരിച്ചു. 

വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Post a Comment

Previous Post Next Post