തിരുവമ്പാടി:
തിരുവമ്പാടി കോഴിക്കോട് റീജണൽ കോ ഓപ്പറേറ്റീവ് ആയുർവേദ ആശുപത്രിയുടെ കീഴിൽ ആയുർവേദ ബ്യൂട്ടി ക്ലിനിക് തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു.
പാർശ്വഫലങ്ങൾ ഇല്ലാത്ത ആയുർവേദ ചികിത്സാരീതികൾ ആയ ഹോട്ട് ഓയിൽ മസാജ്, പ്രോട്ടീൻ ട്രീറ്റ്മെന്റ്, നാച്ചുറൽ ഹെയർ പായ്ക്ക്, ആയുർവേദ നാച്ചുറൽ ഫേഷ്യൽ,മുഖക്കുരു,താരൻ, മുടി കൊഴിച്ചിൽ, കറുത്ത പാട്ടുകൾ, എന്നീ സൗകര്യങ്ങൾ ഇവിടെ ലഭ്യമാണ്.
ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന യോഗത്തിൽ സംഘം പ്രസിഡണ്ട് കെ ടി മാത്യു അധ്യക്ഷത വഹിച്ചു.
ബാബു പൈക്കാട്ടിൽ, മില്ലി മോഹൻ, ടോമി കൊന്നക്കൽ, കെ എ അബ്ദുറഹിമാൻ, ബോസ് ജേക്കബ്, ഡിജെ കുര്യാച്ചൻ, ബിജു എണ്ണാർ മണ്ണിൽ, റോബർട്ട് നെല്ലിക്ക തെരുവിൽ, രാമചന്ദ്രൻ കരിമ്പിൽ, ബിന്ദു ജോൺസൺ, ലിസി മാളിയേക്കൽ, ഏലിയാമ്മ ജോർജ്, ഷൗക്കത്തലി കൊല്ലളത്തിൽ, ലിസി സണ്ണി, പൗളിൻ മാത്യു , ഷീല ബേബി, സുന്ദരൻ പ്രണവം, കെ സുലൈഖ, മറിയം ഉള്ളാട്ടിൽ, ഡോക്ടർമാരായ അജിതകുമാരി, ഗോകുലൻ, ജസീല ഷിഫ്ന, സംഘം സെക്രട്ടറി കെ രമ എന്നിവർ പ്രസംഗിച്ചു.
സഹകരണ ആയുർവേദ ഡയറക്ടർ ടി എൻ സുരേഷ് സ്വാഗതവും, ബിജി ജോണി നന്ദിയും പറഞ്ഞു.
Post a Comment