തിരുവമ്പാടി:
തിരുവമ്പാടി നിയോജകമണ്ഡലം കൗൺസിലർ കെ. എ അബ്ദുറഹിമാൻ്റെ പേരിൽ സംസ്ഥാന കമ്മിറ്റി കൈകൊണ്ട അന്വേഷണ വിധേയമായി
സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റിയ നടപടി പാർട്ടി അച്ചടക്ക ലംഘനത്തിന്റെ പേരിൽ ആണെന്ന് തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അറിയിച്ചു .

ഒരു പ്രമുഖ ദിനപത്രത്തിൽ കെ എ അബ്ദുറഹിമാൻ്റെ പേര് പരാമർശിച്ചു കൊണ്ടു വന്ന വാർത്തയാണ് ഈ നടപടിക്ക് കാരണമായിട്ടുള്ളത്. പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രചരിപ്പിക്കുന്ന തരത്തിൽ മറ്റു വിഷയങ്ങളുമായി ഈ നടപടിക്ക് ബന്ധമില്ല.

തിരുവമ്പാടി മുൻ എംഎൽഎ നടത്തിയ അഴിമതികളും പോക്സോ കേസ് പ്രതിയെ രക്ഷിക്കാനുൾപ്പടെയുള്ള മുൻ എംഎൽഎയുടെ ഇടപെടലുകളിൽ മുഖം നഷ്ടപ്പെട്ട ഇടതു മുന്നണി അത് മറച്ചു വെക്കാനുള്ള വഴിയായിട്ടാണ് പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി മാത്രം എടുത്ത തീരുമാനത്തെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്. മുൻപില്ലാത്ത വിധത്തിലുള്ള പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലും വിറളിപൂണ്ട ഇടത് പക്ഷത്തിന്റെ പിടിച്ചു നിൽക്കാനുള്ള പെടാപാടുകൾ മാത്രമാണി നാടകങ്ങൾ എന്നും പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് കോയ പുതുവയൽ,ജനറൽ സെക്രട്ടറി ഷൗക്കത്തലി,
ട്രഷറർ സിയാത് പരിയാടത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post