തിരുവമ്പാടി:
കൈതപ്പൊയിൽ -
കോടഞ്ചേരി - അഗസ്ത്യമുഴി റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ch.14/520-ൽ (സിലോൺ കടവ്) പൈപ്പ് കൽവെർട്ട് പ്രവൃത്തി നടക്കുന്നതിനാൽ 27/10/2023 നും, 28/10/2023 നും വെള്ളി ശനി എന്നീ ദിവസങ്ങളിൽ ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നു.

👉 തിരുവമ്പാടിയിൽ നിന്നും കോടഞ്ചേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കറ്റ്യാട് നിന്നും ഇരുമ്പകം പാലം വഴി ഇലഞ്ഞിക്കൽ അമ്പലം വഴി തിരിഞ്ഞു പോകേണ്ടതാണ്.

👉 തമ്പലമണ്ണ ഭാഗത്തുനിന്നും തിരുവമ്പാടിയിലേക്ക് വരുന്ന വാഹനങ്ങൾ ഇലഞ്ഞിക്കൽ ഇരുമ്പകം വഴി തിരിഞ്ഞു പോകേണ്ടതാണെന്ന്
എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Post a Comment

Previous Post Next Post