പ്രിയ
കോഴിക്കോട്ടുകാർക്ക്
ഏറെ സംതൃപ്തിയോടെയും കൃതജ്ഞതയോടെയുമാണ് ഞാൻ കോഴിക്കോട് ജില്ലയിൽ നിന്നും പടിയിറങ്ങുന്നത്.

കഴിഞ്ഞ 7 മാസക്കാലം നിരവധി അനുഭവങ്ങൾ സമ്മാനിച്ചാണ് കടന്നുപോയത്. ഓരോ അനുഭവങ്ങളും കൂട്ടായ പ്രവർത്തനത്തിന്റെയും ഒരു ജനതയുടെ ഇച്ഛാശക്തിയുടെയും കരുത്ത് വിളിച്ചോതുന്നുവയായിരുന്നു.

ജില്ലാ കളക്ടർ എന്ന നിലയിൽ നിങ്ങൾ

ഏവരും എനിക്ക് നൽകിയ സ്നേഹാദരങ്ങൾക്ക്

ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.

പൂർണ്ണ ജനപങ്കാളിത്തത്തോട് കൂടിയ സുസ്ഥിര വികസനത്തിന്റെ വേദിയാവട്ടെ നമ്മുടെ കോഴിക്കോട് എന്ന് പ്രത്യാശിക്കുന്നു.

എന്ന് കളക്ടർ
എ. ഗീത. IAS  കോഴിക്കോട്ടുകാരോട് ആശംസിച്ചു.

Post a Comment

Previous Post Next Post