മുക്കം :
മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് ജെ.സി.ബികടത്തിയ സംഭവത്തിൽ അന്വേഷണ ചുമതലയിൽ നിന്ന് മുക്കം ഇൻസ്പെക്ടർ സുമിത് കുമാറിനെ മാറ്റി. 

ക്രൈം ഡിറ്റാച്ച്മെൻ്റ് ഡി.വൈ.എസ്.പി പ്രമോദിനാണ് അന്വേഷണ ചുമതല. കേസിൽ മുക്കം ഇൻസ്പെക്ടർക്കും പങ്കുള്ളതായി സൂചന ലഭിച്ചിരുന്നു. 
ഈ സാഹചര്യത്തിലാണ് അന്വേഷണ ചുമതലയിൽ നിന്ന് സുമിത് കുമാറിനെ മാറ്റിയതെന്നാണ് സൂചന.

കേസിൽ ഒരാൾ കൂടി ഇനി പിടിയിലാവാനുണ്ട്. അതിനിടെ കേസന്വേഷണത്തിലെ വീഴ്ച മുൻ നിർത്തി മുക്കം എസ്.ഐ നൗഷാദിനെ സസ്പെൻറ് ചെയ്തിതിരുന്നു. കേസിൽ പ്രതികളായ ജെ.സി.ബി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ.ആർ.ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നങ്കിലും പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു. പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ് ചുമത്തിയിരുന്നതെന്നും പരാതി ഉയർന്നിരുന്നു.ഇക്കഴിഞ്ഞ സെപ്റ്റംബർ 19 ന് കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ജെ.സി.ബിയാണ് ഉടമയുടെ മകനും സംഘവും ചേർന്ന് കടത്തിക്കൊണ്ട് പോയത്. അപകടം നടക്കുമ്പോൾ ജെ.സി.ബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതാണ് കസ്റ്റഡിയിൽ എടുത്ത ജെ.സി.ബി മാറ്റിവെക്കാൻ കാരണമായത്.

Post a Comment

أحدث أقدم