കോഴിക്കോട്:
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഓർമ്മ ദിനത്തിൽ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (KPSTA )താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാനം നടത്തി.
പാലസ്തീൻ ഐക്യദാർഢ്യ സന്ദേശ സദസും സംഘടിപ്പിച്ചു യുദ്ധം ഒന്നിനും പരിഹാരമല്ല, സമാധാന അന്തരീക്ഷത്തിലൂടെ പ്രശ്നം പരിഹരിക്കണം എന്നും സന്ദേശ സദസ്സ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ പി എസ് ടി എ സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് എൻ ശ്യാംകുമാർ പറഞ്ഞു.
വിദ്യാഭ്യാസജില്ലാ പ്രസിഡണ്ട് പി സിജു അധ്യക്ഷതവഹിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്കിലേക്കാണ്കെ.പി.എസ്.ടി.എ അംഗങ്ങൾ രക്തദാനം നൽകിയത്. ജില്ലാ പ്രസിഡന്റ് ഷാജു. പി. കൃഷ്ണൻ , , ഒ.കെ.ഷെറീഫ്, പി.എം. ശ്രീജേഷ്, സുധീർകുമാർ, ജമാലുദ്ദീൻ, അബ്ദുൽ ലത്തീഫ്. P, ജിഷ്ണു. കെ , നസീം, അഫീഫ്, അബ്ദുൽ വഹീദ് എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.
Post a Comment